
ദുബായി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുഎഇ വനിതയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്ത കല്ലുകള്‍ കണ്ട് ഞെട്ടി രോഗിയും ബന്ധുക്കളും. 1600 ലധികം കിഡ്നി സ്റ്റോണുകളാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
നാല്പതുവയസുകാരിയായ സ്ത്രീ വയറുവേദനയ്ക്കുള്ള ചികിത്സയ്ക്കായി ഉംഅല്‍ ഖ്വയ്വാനിലെ ഖലീഫ ജനറല്‍ ആശുപത്രിയിലെത്തിയതായിരുന്നു. ഒരുവര്‍ഷമായി വയറിന്റെ വലതുവശത്ത് മുകളിലായി ശക്തമായ വേദനയാല്‍ ബുദ്ധിമുട്ടുകയായിരുന്നു വനിത. ഒടുവിലാണ് ആശുപത്രിയിലെത്തിയത്.
അള്‍ട്രാ സൗണ്ട് സ്കാനിംഗിന് രോഗിയെ വിധേയമാക്കിയപ്പോള്‍ കണ്ട കല്ലുകളുടെ എണ്ണം കണ്ട് ഡോക്ടര്‍മാര്‍ ആദ്യം അമ്പരന്നുപോയി. ഒടുവില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പൂര്‍ണമായും പുറത്തെടുക്കുകയായിരുന്നു. ഇത് കൂട്ടിവച്ച് എണ്ണി നോക്കിയപ്പോഴാണ് 1600 ലധികമുണ്ടെന്ന് മനസിലായത്.
ഡോ. തസീര്‍ ഹില്‍മിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ന്നും രണ്ടുദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടിയ വനിത ഇപ്പോള്‍ ആശുപത്രി വിട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് വൃക്കയിലെ കല്ലിന് പ്രധാനകാരണമെന്ന് ഡോ. തസീര്‍ ഹില്‍മി അറിയിച്ചു. കൊഴുപ്പടങ്ങിയ ഭക്ഷണം, കൊളസ്ട്രോള്‍, രക്തത്തിലെ ഉര്‍ന്ന പഞ്ചസാര തുടങ്ങിയവയെല്ലാം വൃക്കയില്‍ കല്ല് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പാരമ്പര്യവും ഇതിന് ഒരു ഘടകമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വൃക്കയില്‍ കല്ലടിയുന്നതിനുള്ള പ്രതിവിധിയെന്ന് ഡോ. തസീര്‍ ഹില്‍മി വ്യക്തമാക്കി.
Post Your Comments