Latest NewsKerala

മൂന്നാറില്‍ നിരാഹാരമിരിക്കുന്ന നീലകണ്ഠന്‍ ആഡംബരകാറില്‍ ഉണ്ടുറങ്ങുകയാണെന്ന് ദേശാഭിമാനി

ഇടുക്കി: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കൊപ്പം നിരാഹാരമിരിക്കുന്ന ആംആദ്മി പാര്‍ട്ടിനേതാവ് സിആര്‍ നീലകണ്ഠനെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. നിരാഹാരമിരിക്കുന്ന നീലകണ്ഠന്റെ ഊണും ഉറക്കവും ആഡംബരകാറിലാണെന്നാണ് പത്രം എഴുതുന്നത്.

മൂന്നാറില്‍ നാല്‍വര്‍സംഘം നടത്തുന്ന നിരാഹാരസമരത്തിന്റെ ശക്തി തെളിയിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി വാര്‍ത്ത ആരംഭിക്കുന്നത്. ഗോമതി അടക്കമുള്ള മൂന്നു സ്ത്രീകള്‍ക്കൊപ്പം നിരാഹാരം പ്രഖ്യാപിച്ച സിആര്‍ നീലകണ്ഠന്‍, അന്തിമയങ്ങിയപ്പോള്‍ ആഡംബരകാറില്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും ദേശാഭിമാനി കുറിക്കുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നീലകണ്ഠനും നിരാഹാരം പ്രഖ്യാപിച്ചത്. രാത്രിയായതോടെ ചാനലുകാര്‍ സ്ഥലംവിടും. നല്ലതണുപ്പും. ഗോമതിയും കൂട്ടരും സമരപ്പന്തലിന് സമീപത്തെ പായയില്‍ ഉറക്കമായി. അസ്വസ്ഥനായ നീലകണ്ഠന്‍ ഫോണില്‍ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബരകാര്‍ എത്തി. നീലകണ്ഠന്‍ അതിനുള്ളില്‍ കയറി. ഒരാളെത്തി ഭക്ഷണപ്പൊതിയും വെള്ളവും കൈമാറി. ദേശാഭിമാനിയുടെ വാര്‍ത്ത ഇങ്ങനെ തുടരുന്നു.

നിരാഹാരമെന്നാല്‍ ഭക്ഷണം കഴിക്കാതെയുള്ള സമരമെന്നാണ് നാട്ടുനടപ്പ്. എന്നാല്‍ കാറില്‍ കയറി, സിആര്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button