കറാച്ചി : സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച പാക്കിസ്ഥാൻ മാരിടൈം സെക്യുരിറ്റി ഏജൻസിയാണ് ഇവരെ അറസ്റ്റു ചെയ്തത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം100 മത്സ്യത്തൊഴിലാളികളെയും പാകിസ്താന് കസ്റ്റഡിയിൽ എടുത്തിരുന്നു.
മത്സ്യത്തൊഴിലാളികളിൽനിന്നു അഞ്ച് ബോട്ടുകളും പാകിസ്താന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടർനടപടികൾക്കായി ഡോക്സ് പോലീസിനു കൈമാറിയതായി അധികൃതർ അറിയിച്ചു.
Post Your Comments