Latest NewsTechnology

നോക്കിയ 3310 പുറത്തിറങ്ങുന്ന തീയ്യതി പ്രഖ്യാപിച്ചു

നോക്കിയ 3310 പുറത്തിറങ്ങുന്ന തീയ്യതി പ്രഖ്യാപിച്ചു. കിടിലൻ ഫീച്ചറുകളുമായി പഴയ പുതിയ  നോക്കിയ 3310 ഫോണ്‍ ഏപ്രില്‍ 28 ന് ജര്‍മനിയിലും ഓസ്ട്രിയയിലും ആദ്യം പുറത്തിറങ്ങുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ആളുകളുടെ നോസ്റ്റാള്‍ജിയ മുതലെടുക്കുക എന്നതാണ് നോക്കിയ 3310 ന്റെ തിരിച്ചുവരവിലൂടെ നോക്കിയ ഉദ്ദേശിക്കുന്നത്.  ഇരട്ട സിം ഫോണായ 3310യിൽ കളർ ഡിസ്പ്ലേ, രണ്ട് മെഗാ പിക്സൽ ക്യാമറ , മൈക്രോ എസ്ഡി കാർഡ്. ഒരു ദിവസം തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ള ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. 3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ലഭ്യമാണ്. പുതിയ പാമ്പ് ഗെയിമിലൂടെ പഴയ സ്കോറുകൾ മറിക്കടക്കാൻ സാധിക്കുമെന്ന് നോക്കിയ അവകാശപ്പെടുന്നു.

ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷ്, ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ് 32 ജിബി വരെ ഉയർത്താനുള്ള സൗകര്യം, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ, 2ജി കണക്റ്റിവിറ്റി എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്. ചുവപ്പ്, മഞ്ഞ, ബ്ലാക്ക്, ഗ്രേ എന്നീ നാലു നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് ഏകദേശം 3400 രൂപ വരെ വില പ്രതീക്ഷിക്കാം.

shortlink

Post Your Comments


Back to top button