മുംബൈ: ബസ്സുകളില്‍ ഇനി മൊബൈല്‍ ചാര്‍ജിങ് പോയന്റുകളും. പുതിയ 75 ബസ്സുകളിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ സാങ്കേതിക വിദ്യ. വൈഫൈ പല ബസ്സുകളിലും വ്യാപിച്ചു കഴിഞ്ഞു. ഇതിനുപിന്നാലെയാണ് ചാര്‍ജിങ് സൗകര്യം.
ബ്രിഹാന്‍മുംബൈ ഇലക്ടിക് സപ്ലൈ ട്രാന്‍സ്പോര്‍ട്ടിന്റെ ബസ്സിലാണ് പുതിയ സംവിധാനം. പുതുതായി റോഡിലിറക്കുന്ന ഇവരുടെ 303 ബസ്സുകളില്‍ 75 ബസ്സുകളിലാണ് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ചാര്‍ജ് ചെയ്യാനുള്ള സംവിധാനമൊരുക്കുന്നത്. മുംബൈ, താനെ, നവി എന്നിവിടങ്ങളിലായി സര്‍വീസ് നടത്തുന്ന ഇവര്‍ക്ക് 3,800 ബസ്സുകളുണ്ട്.
പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതുവഴി യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാകുന്നത്.
Post Your Comments