മന്ത്രജപത്തിന് ഒരുതരത്തിലുമുള്ള മുന്നൊരുക്കങ്ങളും ചെലവുകളും ഇല്ല. സ്വന്തം ഇഷ്ടപ്രകാരമുള്ള ഈശ്വരനാമമോ, മന്ത്രമോ സ്വീകരിച്ച് ജപം ശീലിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സ് നിയന്ത്രണത്തില്‍നിന്നും വഴുതി മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് പലര്‍ക്കും. അതിനുള്ള ബലവത്തായ മാര്‍ഗമാണ് മന്ത്രജപം. ഏതെങ്കിലും നാമമോ, മന്ത്രമോ തുടര്‍ച്ചയായി ജപിക്കുന്നതിലൂടെ ചിന്തകള്‍ വല്ലാതെ മനസ്സിനെ സ്വാധീനിക്കുന്നതില്‍നിന്നും ക്രമേണ കുറയ്ക്കാന്‍ കഴിയും.
ജപിച്ചുകൊണ്ടിരിക്കുമ്പോഴും ചിന്തകള്‍ അലട്ടിയാലും അതിനെ ഗൗരവമായി കാണേണ്ടതില്ല. ജപിക്കുന്ന സമയമായതുകൊണ്ട് അത്തരം ചിന്തകള്‍ അപകടകാരികളാകുന്നില്ല. മാത്രമല്ല ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ടു പോകാനും വഴിയൊരുക്കും. മറ്റൊരാളുടെ സ്വാധീനത്തിനു വഴങ്ങേണ്ടി വരികയോ, താല്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യേണ്ടിവരുന്നില്ല.
സ്വന്തം ഇഷ്ടപ്രകാരമുള്ള ഈശ്വരനാമമോ, മന്ത്രമോ സ്വീകരിച്ച് ജപം ശീലിക്കേണ്ടതാണ്. മിക്ക മതങ്ങളും ജപസാധനയെ ഇന്ന് അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് മതത്തിന്റെ സാന്നിധ്യവും ഒരു തടസ്സമല്ല. ജപം ആദ്യം കുറച്ചു നേരത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുക. ക്രമേണ സമയം കൂട്ടിക്കൊണ്ടുവന്ന് നമ്മുടെ ശീലമാക്കി മാറ്റിയെടുക്കുമ്പോഴാണ് ഒരു പ്രയത്‌നമായി തോന്നാത്ത വിധത്തില്‍ മനസ്സില്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ തന്നെ ജപം നടന്നുകൊണ്ടേയിരിക്കുന്നത്.
ക്രമേണ നാനാവിധമായ ചിന്തകള്‍ കുറയുകയും മനസ്സ് ഏകാഗ്രമാവുകയും ചെയ്യുന്നു. മന്ത്രജപത്തില്‍ മുഴുകുമ്പോള്‍ മന്ത്ര ഉച്ചാരണത്തില്‍ മാത്രം ശ്രദ്ധ വേണം. അല്ലെങ്കില്‍ ഇഷ്ടദേവതയുടെ രൂപം മനസ്സില്‍ സങ്കല്‍പ്പിക്കുക. മനസ്സിനെ മറ്റൊരിടത്തേക്കും അലയാന്‍ അനുവദിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മന്ത്രങ്ങള്‍ മാറിമാറി ജപിക്കുന്നതിനേക്കാള്‍ ഫലപ്രദം ജപിക്കുന്ന മന്ത്രം ഏകാഗ്രതയോടു കൂടിയും കൃത്യനിഷ്ഠയോടു കൂടിയും തുടരുന്ന പ്രക്രിയയാണ്. ജപത്തിന് പ്രത്യേക സമയമൊന്നും തെരഞ്ഞെടുക്കേണ്ടതില്ല. വെറുതെയിരിക്കുമ്പോഴും യാത്രാസമയത്തുമെല്ലാം മന്ത്രജപം ഉചിതം തന്നെ.
Post Your Comments