ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ചൈന ഈ വര്‍ഷം ഒടുവില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. Y ആകൃതിയിലുള്ള പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്ന് തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് അവസാനിക്കുന്നത്. 55 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഏത് ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും പ്രതിരോധിച്ച് നിർത്താൻ ഈ പാലത്തിന് കഴിയുമെന്നാണ് ചൈനയുടെ അവകാശവാദം. പാലത്തിന്റെ അടിയിൽ രണ്ട് കൃത്രിമ ദ്വീപുകളും നിർമിച്ചിട്ടുണ്ട്. ഈ ദ്വീപുകളെ ബന്ധിച്ച് കടലിനടിയില്‍ രണ്ട് തുരങ്കങ്ങളുമുണ്ട്. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായിട്ടാണ് ഈ തുരങ്കം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കടലിനടയിലൂടെയുള്ള 6.7 കിലോമീറ്റര്‍ തുരങ്കത്തിനും പാലത്തിന്റെ 22.9 കിലോമീറ്റര്‍ ഭാഗവും നിര്‍മ്മിക്കാനായി നാല് ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചത്. കഴിഞ്ഞ സപ്തംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ അനുബന്ധ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 2009 ഡിസംബറിലാണ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഏകദേശം 15000 കോടി ഡോളറാണ് പാലത്തിന്റെ നിര്‍മ്മാണ ചിലവ്. 120 വര്‍ഷത്തെ ആയുസ് പാലത്തിനുണ്ടാകുമെന്നാണ് ചൈന അവകാശപ്പെടുന്നത്.
Post Your Comments