Latest NewsIndia

കേന്ദ്രസര്‍വ്വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് സര്‍വ്വകലാശാലകളുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ഡല്‍ഹി സര്‍വ്വകലാശാല, അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, ഡല്‍ഹി ഐഐറ്റി എന്നിവയുടെ വെബ്‌സൈറ്റുകളാണ് ഹാക്കര്‍മാര്‍ ആക്രമിച്ചത്.

പാക് ഹാക്കര്‍മാരാണ് ഇതിനുപിന്നിലെന്നാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ നിങ്ങളുടെ സൈന്യം നിരവധി നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും ഹാക്കര്‍മാര്‍ പറയുന്നു. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button