റിയാദ്: സൗദിയിൽ ബോണസും അലവൻസുകളും പുനഃസ്ഥാപിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്റെ പ്രഖ്യാപനം. പൊതുസേവകർക്കും മിലിട്ടറി ഉദ്യോഗസ്ഥർക്കുമാണ് ബോണസും മറ്റ് അലവൻസുകളും പുനസ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇവർക്ക് നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ പിൻവലിച്ചിരുന്നു.
റെവന്യൂ വരുമാനം വർധിച്ചതാണ് ആനുകൂല്യങ്ങൾ വീണ്ടും നൽകാൻ കാരണമെന്ന് സൽമാൻ ബിൻ അബ്ദുൾ അസീസ് വ്യക്തമാക്കി. സൗദി സേനയ്ക്കും 2 മാസത്തെ ബോണസ് ശമ്പളം നൽകാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. എണ്ണ വില കുറഞ്ഞത് കാരണം സെപ്റ്റംബറിൽ മന്ത്രിമാരുടെയും ശമ്പളം 20 ശതമാനം കുറച്ചിരുന്നു.
Post Your Comments