ബംഗളുരു: രണ്ടു ദിവസമായി കുഴല്‍ക്കിണറില്‍ അകപ്പെട്ടിരിക്കുകയാണ് ആറു വയസ്സുകാരി. തുറന്നുക്കിടന്ന കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരി കാവേരിയെ രക്ഷിക്കാനായി ശ്രമം തുടർന്നു കൊണ്ടിരിക്കുന്നു. ദേശീയ പോലീസിന്റേയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും ദുരന്ത നിവാരണ സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കുഴല്‍ക്കിണറിനു സമീപം കുഴിയെടുക്കല്‍ നടക്കുകയാണ്. പക്ഷെ സമീപത്തെ ഉറച്ച പാറകളും മണ്ണും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുകയാണ്. കുഴൽ കിണറിനു 400 അടി താഴ്ചയുണ്ട്. അതിന്റെ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കി വരുകയാണ്.
ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയിലെ അജിത്-സവിത ദമ്പതികളുടെ മകള്‍ കാവേരി തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറില്‍ വെള്ളം ഇല്ലാതെ ആയതോടെ പുതിയ കുഴല്‍ക്കിണര്‍ കുഴിക്കുകയും പഴയ കിണര്‍ മൂടാതെ കിടന്നതുമാണ് അപകടത്തിന് കാരണമായത്. സ്ഥലത്തിനുടമയായ ശങ്കരപ്പ ഒളിവിലാണ്. ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
Post Your Comments