
തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ അക്ഷയ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ ബുധനാഴ്ച പണിമുടക്കുന്നു. ആധാര്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സര്‍വീസ് ചാര്‍ജ് തുക അതതു മാസം നല്‍കുക, ആധാര്‍ ഇനത്തില്‍ ഐടി.മിഷനു ലഭിച്ച പണം അക്ഷയകേന്ദ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുക, ആധാറിനെ സര്‍വീസ് ടാക്സ് പരിധിയില്‍നിന്ന് ഒഴിവാക്കുക, എന്നിവയാണ് ആവശ്യങ്ങൾ. പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Post Your Comments