തിരുവനന്തപുരം : വിവാദത്തിലായ മന്ത്രി എം എം മണി തന്റെ രാജി കാര്യത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് രാജി വയ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും തന്റെ നാവ് പിഴച്ചിട്ടില്ലെന്നും മണി വ്യക്തമാക്കി. രാജി വെയ്്ക്കാന്‍ പിണറായി ആവശ്യപ്പെട്ടിട്ടില്ല. നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പിണറായി മണിയെ അറിയിച്ചത്. നടപടിയില്‍ തനിക്ക് ഭയമില്ലെന്നായിരുന്നു മണിയുടെ മറുപടി. മണി ശക്തമായ നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.
തനിക്കെതിരെ നടപടിയെടുത്തിട്ട് ഇടുക്കിയില്‍ സിപിഎമ്മിനെ വളര്‍ത്താന്‍ ആരും ശ്രമിക്കേണ്ടെന്ന് മണി പാര്‍ട്ടി നേതൃത്വത്തിന് താക്കീത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയും മണിക്ക് പിന്തുണയുമായി രംഗത്ത് ഉണ്ട്. പിണറായി വിജയന്റെ അനുമതിയോടെയാണ് മഹിജയുടെ കേസിലും കൈയേറ്റ വിഷയത്തിലും താന്‍ പ്രതികരിച്ചത്. താന്‍ പറഞ്ഞത്്് സത്യങ്ങളല്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ എന്നും മണി ചോദിച്ചു. രാജിക്ക് നിര്‍ബന്ധിച്ചാല്‍ ഇടുക്കിയില്‍ സ്ഥിതി മാറും. പാര്‍ട്ടി പിണറായിയെ കൈവിടുമെന്നും മണി ഭീഷണിപ്പെടുത്തിയെന്നാമ് മണിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മണി ശക്തമായ നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടിയും പ്രതിരോധത്തിലാണ്. ഇടുക്കിയില്‍ മണിയാണ് പാര്‍ട്ടിയുടെ ജീവനാഡി. മണി ഏത് ഭാഗത്തേക്ക് ചായുന്നു എന്നത് അനുസരിച്ചാണ് ഇടുക്കിയിലെ സിപിഎം, സിപിഐ ഇടുക്കി പക്ഷം. മണിയുടെ ഭീഷണിയില്‍ പിണറായിയും ഭയന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments