Latest NewsKeralaNews

സ്പിരിറ്റ് ഇൻ ജീസസ് ചെയർമാന്റെ കുടുംബം കയ്യേറിയിരിക്കുന്നത് നൂറുകണക്കിന് ഏക്കർ ഭൂമി-ഞെട്ടിക്കുന്ന വിവരങ്ങൾ

 

 ഇടുക്കി : പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്‍റെ കുടുംബം ഉടുമ്പൻ ചോലയിൽ കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കർ ഭൂമി. ചിന്നക്കനാലില്‍ അഞ്ഞൂറോളം ഏക്കറാണ് വെള്ളിക്കുന്നേല്‍ സഖറിയ ജോസഫും14 കുടുംബങ്ങളും കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ചു 2014 -ൽ ഉടുമ്പൻ ചോല തഹസീൽദാർ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഭൂമിക്കു കരമടയ്ക്കാൻ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് സക്കറിയ ജോസഫും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് സഖറിയക്കും കുടുംബാംഗങ്ങള്‍ക്കും നിരവധി തണ്ടപ്പേരുകളില്‍ ഭൂമിയുള്ളതായി കണ്ടെത്തിയത്.

2008 -ൽ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല.നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും രേഖകൾ ഹാജരാക്കിയിരുന്നില്ല.തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് സഖറിയയുടെ മകന്‍ ജിമ്മി സഖറിയയുടെ പേരില്‍ സര്‍ക്കാര്‍ഭൂമി വ്യാജ പട്ടയങ്ങളുപയോഗിച്ച്‌ കൈവശം വെച്ചതിനും ഭൂമി കയ്യേറ്റത്തിനും 2010 ൽ കേസെടുത്തു.മാത്രമല്ല ഇവര്‍ പല വമ്പൻ കമ്പനികൾക്കും ഇത്തരത്തിൽ വ്യാജ രേഖയുണ്ടാക്കി കയ്യേറിയ ഭൂമി മറിച്ചു വിൽക്കുകയും ചെയ്തതായി കണ്ടെത്തി.

ചിന്നക്കനാലിലെ സംശയകരമായ പല ഭൂമി ഇടപാടിലും ജിമ്മി സഖറിയക്കും സഹോദരന്‍ ബോബി സഖറിയക്കും ബന്ധമുണ്ടെന്ന് തുടർന്നുള്ള അന്വേഷണത്തില്‍ ബോധ്യമായി.ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമിയില്‍ സോളാര്‍ വേലി സ്ഥാപിച്ച്‌ കയ്യേറുകയും ഒരേ പട്ടയത്തിന്റെ വ്യത്യസ്ത പകർപ്പ് കോടതിയിൽ കാണിച്ചു കബളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന് ഇവർക്കെതിരെ കേസുണ്ട്. എങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ചപ്പാത്തി ചോലയിൽ കുരിശു സ്ഥാപിച്ചു ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button