കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തുടങ്ങാന്‍ സജ്ജമായെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍. സുരക്ഷ പരിശോധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും മെട്രോ ഉദ്ഘാടനം എന്ന് നടത്തണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.
വിഷുവിന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച മെട്രോ സര്‍വീസ് അനന്തമായി നീളുന്നതിനിടെയാണ് ആശ്വാസമായി പ്രഖ്യാപനം. മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധനയ്ക്കായി പദ്ധതിയുടെ ആദ്യഘട്ടം സജ്ജമാണ്. മെയ് മൂന്നിന് തുടങ്ങുന്ന പരിശോധന വിജയകരമാകുമെന്നതില്‍ സംശയമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
മെയ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധന. ഈ പരിശോധന വിജയകരമായി പൂര്‍ത്തിയായാല്‍ മെട്രോ സര്‍വീസിനുള്ള അന്തിമ അനുമതി ലഭിക്കും. സര്‍വീസ് നടത്താനുള്ള നാല് ട്രെയിനുകളും ട്രാക്കും കമ്മീഷണര്‍ നേരത്തെ പരിശോധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെയ് അവസാനത്തോടെ മെട്രോ യാത്രക്കാരുമായി ട്രാക്കിലോടുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ മെട്രോ അധികൃതര്‍ നടത്തുന്നുണ്ട്.
Post Your Comments