Latest NewsNewsIndiaTechnology

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ നിത്യഹരിത പരാതി പരിഹരിക്കാൻ ഒരുങ്ങി ഗൂഗിൾ ക്രോം

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ നിത്യഹരിത പരാതി പരിഹരിക്കുകയാണ് ഗൂഗിൾ ക്രോം. ഗൂഗിൾ ക്രോമിൽ ഇനി പരസ്യത്തിന്റെ ശല്യമുണ്ടാകില്ല. ഇൻബിൽറ്റായി പരസ്യപ്രതിരോധം (ആഡ് ബ്ലോക്കർ) ഉൾപ്പെടുത്തിയാണ് ഗൂഗിൾ ക്രോം കൂടുതലായി ഉപയോക്തൃ സൗഹൃദമാകുന്നത്. എല്ലാവിധ പരസ്യങ്ങളെയും തടയുമെന്നതാണ് ആഡ് ബ്ലോക്കറിന്റെ പ്രത്യേകത. പരസ്യങ്ങൾ ഒഴിവാകുന്നതോടെ ബ്രൗസിംഗിന്റെ വേഗം കൂടും. പോപ് അപ്സ്, തനിയെ പ്ലേ ആവുന്നവ, നിശ്ചിത സമയം കഴിഞ്ഞാൽ ക്ലോസ് ചെയ്യാവുന്നവ, പ്രസ് ചെയ്യേണ്ടവ തുടങ്ങി പലതരം പരസ്യങ്ങളാണ് ഉപയോക്താക്കൾ അറിഞ്ഞും അറിയാതെയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

ഇതിനെല്ലാം നിരോധനമോ കടുത്ത നിയന്ത്രണമോ വരും. അടുത്തമാസം മുതലാണ് പരിഷ്കാരം നടപ്പാവുക. എന്നാൽ വരുമാനത്തെ കാര്യമായി ബാധിക്കുന്നതിനാൽ ഈ പരിഷ്കാരം നടപ്പാക്കിയേക്കില്ലെന്നും റിപ്പോർട്ടുണ്ട്. ഇതേപ്പറ്റി കാര്യമായൊന്നും ഗൂഗിൾ മനസ് തുറന്നിട്ടില്ലെന്നതും ശ്രദ്ധേയം.

അതേസമയം, നിർബന്ധിത പരസ്യങ്ങൾ ഒഴിവാക്കുന്ന ആദ്യ സെർച്ച് എൻജിൻ ഗൂഗിൾ അല്ല. ഓപ്പറയാണ് പരസ്യങ്ങൾ ഒഴിവാക്കി ഉപയോക്താക്കളെ ബഹുമാനിച്ചത്. ബ്രൗസറുകളിൽ ആഡ് ബ്ലോക്കർ കൂട്ടിച്ചേർത്തതായി കമ്പനി കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. പരസ്യങ്ങൾ ഒഴിവാക്കിയതോടെ കുറഞ്ഞ ഡേറ്റ ഉപയോഗിക്കുന്ന ഓപ്പറ മിനി ബ്രൗസറിന് മുമ്പത്തേക്കാൾ 40 ശതമാനം അധികവേഗം കിട്ടി. ഉപയോക്താക്കൾക്ക് 14 ശതമാനം ഡേറ്റ സേവ് ചെയ്യാൻ സാധിച്ചതായും കമ്പനി അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button