ഷിംല: ഭക്ഷ്യ വിഷബാധയെ തുടർന്ന് നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ. ഹിമാചൽ പ്രദേശിലെ ജേപി വിവര സാങ്കേതിക സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അമ്പതോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച വിദ്യാർഥികൾക്കു വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.
Post Your Comments