ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംഷാബാദ് സ്വദേശി രവി കിരണ്‍ ഇന്ദൂരിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതിയില്‍ രവി കിരണിനെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരിച്ച പോലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ക്കെതിരെയോ, സര്‍ക്കാരിനെതിരെയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നവരെ വെറുതെ വിടരുതെന്നും, അവര്‍ക്കെതിരെ പരാതി നല്‍കണമെന്നും നര ലോകേഷ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷംഷാബാദില്‍ നിന്നും യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം പ്രവര്‍ത്തകനായ രവി കിരണ്‍ മുഖ്യമന്ത്രിയുടെ മകനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനാണ് പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ ഒരു സംഘം പോലീസുകാരണെന്നും, നിങ്ങളുടെ ഭര്‍ത്താവിനെ ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് കസ്റ്റഡിയിലെടുത്തതെന്ന് രവി കിരണിന്റെ ഭാര്യ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.
Post Your Comments