ന്യൂ ഡൽഹി : വിദ്യാർത്ഥി കൾ ഓടിച്ചിരുന്ന കാർ വഴിയോരത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് ഐഎസ്ബിടി ബസ് ടെർമിനിലിലായിരുന്നു അപകടം. 12-ാം ക്ലാസ് പരീക്ഷ പൂർത്തിയായതിന്റെ ആഘോഷത്തിലായിരുന്ന വിദ്യാർത്ഥികൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്ത് കിടന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നാല് വിദ്യാർഥികൾ ഉണ്ടായിരുന്നുവെന്നും കാർ അമിതവേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പോലീസിനു മൊഴി നൽകി.
Post Your Comments