Latest NewsNewsIndia

അയോധ്യയിലെ തർക്കഭൂമിയിൽ അറസ്റ്റിലായത് മൂവാറ്റുപുഴ സ്വദേശികൾ- വീട്ടുകാർ അറിഞ്ഞത് പോലീസ് വീട്ടിലെത്തിയപ്പോൾ

 ലക്‌നൗ: :അയോധ്യയിലെ രാമജന്മഭൂമിയിലെ തർക്ക പ്രദേശത്തു നിന്ന് അറസ്റ്റിലായവർ മൂവാറ്റുപുഴ സ്വദേശികളെന്ന് റിപ്പോർട്ട്.തര്‍ക്കഭൂമിയുടെ ചിത്രം വിലക്ക് മറികടന്നു പകര്‍ത്തിയ വക്കീലുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് ഉത്തർ പ്രദേശ് പോലീസിന്റെ പിടിയിലായത്.മൂവാറ്റുപുഴ ബാറിലെ വക്കീലായ അലിയാര്‍, മൂവാറ്റുപുഴ സ്വദേശികളായ ജോസ്, ജോബി, ഉമ്മര്‍, അലിക്കുഞ്ഞ്, മലപ്പുറം സ്വദേശി കാസിം എന്നിവരാണ് അറസ്റ്റിലായവർ.

ഇവരെ കോടതിയിൽ ഇന്നലെ തന്നെ ഹാജരാക്കി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.നാലുദിവസം മുൻപ് അവധി ആഘോഷിക്കാനായി നാട്ടിൽ നിന്നും പുറപ്പെട്ട ഇവരുടെ വീടുകളിൽ പോലീസെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ ഇവർ അറസ്റ്റിലായ വിവരം അറിഞ്ഞത്. ഡാർജിലിങ്ങിൽ പോയ സംഘം വാരണാസിയിലെത്തിയ ശേഷമാണ് അയോദ്ധ്യയിൽ എത്തിയത്.

പിടിയിലായവരെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സിയുമായും മൂവാറ്റുപുഴ പോലീസുമായും ഫൈസാബാദ് പോലീസ് വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്. ഫൈസാബാദ് എ എസ് പി ആനന്ദ് ദേവായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. ദുരൂഹ സാഹചര്യത്തിൽ ഇവരെ തർക്ക ഭൂമിയിൽ കണ്ട പോലീസ് ഇവർ നിരോധിത മേഖലയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button