ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനും പി കെ ശ്രീമതിക്കും താക്കീത് . സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളിൽ ബന്ധുക്കളെ നിയമിച്ചതിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇരു നേതാക്കളുടെയും വിശദീകരണം തേടിയതിനു ശേഷമാണ് നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനമെടുത്തിരിക്കുന്നത് മായിരുന്നു തിങ്കളാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായിരുന്നത്.
വിഷയത്തിൽ ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ച പോളിറ്റ് ബ്യൂറോ, ഇക്കാര്യത്തിൽ ഇരുവരുടെയും വിശദീകരണം കേട്ടതിനുശേഷം നടപടിയെക്കുറിച്ച് ആലോചിക്കാനാണ് തീരുമാനിച്ചിരുന്നത്.
Post Your Comments