ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു പ്രദേശങ്ങള്‍ക്ക് ചൈന അവരുടെ സ്വന്തം പേരുകള്‍ നല്‍കി.അരുണാചലിലെ തങ്ങൾക്കുള്ള അധികാരം ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനാണ് ഈ പേരുകൾ ഇട്ടതെന്നാണ് ചൈനയുടെ വാദം.ചൈനിസ് അക്ഷരങ്ങള്‍, റോമന്‍, ടിബറ്റന്‍ അക്കങ്ങള്‍ എന്നിവയാണ് പുതിയ പേരുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്.വോ ‘ഗ്യാഇൻലിങ് , മൈല റീ , ഖൊയിഡിനഗർബോ റീ , മാഇൻക്യുക ,ബുമോ ലാ, നാംകപ്പ് റീ ഇവയാണ് പേരുകൾ.
ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യൻ സന്ദർശനത്തിന് ശേഷമാണ് ചൈനയുടെ ഈ പ്രകോപനം.ദലൈലാമ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചപ്പോൾ തന്നെ ചൈന ഇതിനെതിരെ രംഗത്ത് വന്നിരുന്നു.ഏപ്രില്‍ 14 നാണ് പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം നല്‍കിയത് എന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments