
ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് നിയോഗിച്ച ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖരനും നടിയും ചേര്‍ന്ന് വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. സുകേഷ് ചന്ദ്രശേഖരന്റെ കാമുകിയാണ് നടി ലീന മരിയ പോള്‍. നിരവധി വഞ്ചനക്കേസില്‍ പ്രതികളാണ് ഇരുവരും.
2013 ജൂലൈയില്‍ ആഡംബര കാര്‍ ഇറക്കുമതി തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട്് ലീനയെയും സുകേഷിനെയും ഡല്‍ല്ലി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പു കേസും ഇവര്‍ക്കെതിരെയുണ്ട്. അഭിനയമോഹവുമായി ബെംഗളൂരുവിലെത്തിയ ലീനയ്ക്ക് നടന് മഹേന്ദ്രനെ പരിചയപ്പെടുത്തി കൊടുത്തതും സിനിമയില്‍ അവസരം നല്കിയതും സുകേഷനാണ്.
മാസം നാല് ലക്ഷത്തോളം രൂപ വാടകയുള്ള അപ്പാര്‍ട്ട്മെന്റുകളിലാണ് ഇരുവരും താമസിച്ചിരുതെന്നും പോലീസ് പറയുന്നു. ആദ്യം ലീനയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സുകേഷ് മുങ്ങുകയായിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് സുകേഷ് പിടികൂടുകയായിരുന്നു. എന്നാല്‍, സ്വാധീനം ഉപയോഗിച്ച് സുകേഷ് പുറത്തിറങ്ങി.
ഡിഎംകെ നേതാവ് എം.കെ അഴഗിരിയുടെ മകനാണെന്ന് പറഞ്ഞും സുകേഷ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ബെംഗളൂരുവിലും ചെന്നൈയിലുമായി 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുകേഷ് അത്യാഡംബര ജീവിതമാണ് നയിക്കുന്നത്.
Post Your Comments