മാനന്തവാടി•പ്രണയ വിവാഹിതരായ വയനാട് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായാംഗങ്ങളായ അരുൺ, സുകന്യ ദമ്പതികൾക്ക് കഴിഞ്ഞ നാലര വര്‍ഷമായി യാദവ സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് വഴി സുകന്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ടത്. തുടര്‍നടപടി സ്വീകരിക്കാന്‍ പരാതി പ്രധാന മന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി.
ദമ്പതികളോട് ബന്ധം പുലർത്തിയതിന് മാതാപിതാക്കൾക്കെതിരെയും നടപടിയെടുത്തിരുന്നു. സമുദായത്തിൽ നടക്കുന്ന ചടങ്ങുകളിലും അഘോഷങ്ങളിലും പങ്കെടുക്കാൻ അനുവാദമില്ല. ഇതേത്തുടര്‍ന്നാണ് ദമ്പതികള്‍ പരാതി നല്‍കിയത്. നേരത്തെ ഇരുവരെയും കുലംകുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറങ്ങിയിരുന്നു. പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്.
Post Your Comments