Latest NewsParayathe Vayya

മ്യൂസിയം എസ്.ഐയ്ക്കെതിരെ സോഷ്യല്‍ മീഡിയ വീഡിയോ പ്രചരണം മയക്കുമരുന്ന് ലോബിയുടെ കരുതിക്കൂട്ടിയുള്ള പ്രതികാരം

 

തിരുവനന്തപുരം• കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ. സുനില്‍ കുമാര്‍ വഴിയോരത്ത് തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളെ തെറി വിളിക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ന്യൂനപക്ഷ മോര്‍ച്ച നേമം മണ്ഡലം സെക്രട്ടറി ബീഗം ആശാ ഷെറിന്‍ രംഗതെത്തി.

തണ്ണിമത്തൻ വിൽപ്പനയുടെ പുറകിൽ മയക്കുമരുന്നിന്റയും കഞ്ചാവിന്റയും കച്ചവടം നടക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാർക്ക് മനസ്സിലാക്കാൻ അടയാളം എന്നോണം ഇവർ തണ്ണിമത്തൻ ഒരു പ്രത്യേക രീതിയിൽ മുറിച്ച് വഴിയോരത്ത് സ്ഥാപിക്കുന്നു. ഇതിന് ഇവർക്ക് ഒരു യൂണിവേഴ്സൽ ചിഹ്നമുണ്ട്. അതേ ആകൃതിയിലാണ് ഇവർ തണ്ണിമത്തൻ മുറിച്ച് വെക്കുന്നത്. അങ്ങനെ വഴിയോര കച്ചവടക്കാർ എന്ന ലേബലിൽ ആവശ്യക്കാർക്ക് മയക്കുമരുന്നും കഞ്ചാവും എത്തിച്ചു കൊടുക്കാൻ ഇവർക്ക് അനായാസം സാധിക്കുന്നു. ഇതിന്റെ അന്വേഷണത്തിലാണ് എസ്.ഐ സുനില്‍ കുമാര്‍. അപകടം മണത്ത കുറ്റവാളികൾ ഇദ്ദേഹത്തെ എങ്ങനെയും സ്ഥലം മാറ്റാനുള്ള ഗൂഢാലോചനയിലായിരുന്നു. അതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയെന്ന് ആശാ ഷെറിന്‍ പറഞ്ഞു.

വീഡിയോയില്‍ തണ്ണിമത്തൻ വിൽക്കാനെന്ന വ്യാജേന നിൽക്കുന്ന യുവാക്കൾ നേരത്തെ തന്നെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരാണ്. ഇവരോട് ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പും അവിടെ കച്ചവടം നടത്താൻ പാടില്ല എന്ന് പറഞ്ഞ് എസ്.ഐ സുനിൽ മാന്യമായി മുന്നറിയിപ്പ് കൊടുത്തതാണ്. എന്നാൽ ഇവർ കരുതിക്കൂട്ടി എസ്.ഐ യെ പ്രകോപിപ്പിക്കും വിധം പെരുമാറുകയും എസ്.ഐ യുടെ തിരിച്ചുള്ള പ്രതികരണം മാത്രം വിഡിയോ ആക്കി പ്രചരിപ്പിക്കുകയും ചെയ്തു. ഈ സ്ഥലത്തിന്റെ ചുറ്റുവട്ടത്തായി ഒരുപാട് കോളേജുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും ഉള്ളത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ലോ കോളേജും എഞ്ചിനിയറിംഗ് കോളേജും ഉൾപ്പെടെ ഈ ചുറ്റുവട്ടത്തുള്ള നിരവധി കോളേജ് വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതും ആശാ ഷെറിന്‍ ചൂണ്ടിക്കാട്ടുന്നു.

ബീഗം ആഷാ ഷെറിൻ
ബീഗം ആഷാ ഷെറിൻ

ആശാ ഷെറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം കാണാം.

നമസ്തേ മിത്രങ്ങളേ..

ഞാൻ ഇവിടെ വിവരിക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോയുടെ സത്യാവസഥയാണ്.തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്.ഐ സുനിൽ തണ്ണിമത്തൻ വിൽക്കുന്ന യുവാക്കളെ തെറി വിളിച്ചു എന്ന് പറഞ്ഞ് ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. എന്നാൽ ആരും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആ എസ്.ഐ ക്ക് എതിരെ പ്രതികരിച്ചു.

എന്നാൽ ഇദ്ദേഹത്തെ കഴിഞ്ഞ കുറെ നാളുകളായി എനിക്ക് നേരിട്ട് അറിയാവുന്നതിനാൽ ആ വാർത്തയിൽ അപാകതയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ പലരോടും അന്വേഷിച്ച് അറിഞ്ഞ വിവരങ്ങൾ ഇവിടെ പങ്ക് വെയ്ക്കുന്നു.

തിരുവനന്തപുരം ഠൗണിനുള്ളിൽ തന്നെ വ്യാപകമായി മയക്കുമരുന്ന്, കഞ്ചാവ് മാഫിയകൾ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം പലരും സമ്മതിച്ചതാണ്. അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഞെട്ടിക്കുന്ന ചില സത്യങ്ങൾ എന്തെന്ന് വച്ചാൽ വേനൽ ചൂടിൽ തണ്ണിമത്തൻ വിൽപ്പനയുടെ പുറകിൽ മയക്കുമരുന്നിന്റയും കഞ്ചാവിന്റയും കച്ചവടം നടക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ആവശ്യക്കാർക്ക് മനസ്സിലാക്കാൻ അടയാളം എന്നോണം ഇവർ തണ്ണിമത്തൻ ഒരു പ്രത്യേക രീതിയിൽ മുറിച്ച് വഴിയോരത്ത് സ്ഥാപിക്കുന്നു. ഇതിന് ഇവർക്ക് ഒരു യൂണിവേഴ്സൽ ചിഹ്നമുണ്ട്. അതേ ആകൃതിയിലാണ് ഇവർ തണ്ണിമത്തൻ മുറിച്ച് വെക്കുന്നത്. അങ്ങനെ വഴിയോര കച്ചവടക്കാർ എന്ന ലേബലിൽ ആവശ്യക്കാർക്ക് മയക്കുമരുന്നും കഞ്ചാവും എത്തിച്ചു കൊടുക്കാൻ ഇവർക്ക് അനായാസം സാധിക്കുന്നു. ഇതിനായി അവർ ചില കോഡ് ഭാഷകളും ഉപയോഗിക്കാറുണ്ട്. “ഇളയ തണ്ണിമത്തൻ ഉണ്ടോ” എന്ന ചോദ്യം ഇവരുടെ ഒരു കോഡാണ്.

എസ്.ഐ സുനിലിന്റെ നേതൃത്വത്തിൽ ഇതിനെതിരെ വ്യാപകമായ അന്വേഷണം നടന്നു വരികയാണ്. എന്നാൽ അപകടം മണത്ത കുറ്റവാളികൾ ഇദ്ദേഹത്തെ എങ്ങനെയും സ്ഥലം മാറ്റാനുള്ള ഗൂഢാലോചനയിലായിരുന്നു. അതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ. അതിൽ തണ്ണിമത്തൻ വിൽക്കാനെന്ന വ്യാജേന നിൽക്കുന്ന യുവാക്കൾ നേരത്തെ തന്നെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരാണ്. ഇവരോട് ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പും അവിടെ കച്ചവടം നടത്താൻ പാടില്ല എന്ന് പറഞ്ഞ് എസ്.ഐ സുനിൽ മാന്യമായി മുന്നറിയിപ്പ് കൊടുത്തതാണ്. എന്നാൽ ഇവർ കരുതിക്കൂട്ടി എസ്.ഐ യെ പ്രകോപിപ്പിക്കും വിധം പെരുമാറുകയും എസ്.ഐ യുടെ തിരിച്ചുള്ള പ്രതികരണം മാത്രം വിഡിയോ ആക്കി പ്രചരിപ്പിക്കുകയും ചെയ്തു. ഈ സ്ഥലത്തിന്റെ ചുറ്റുവട്ടത്തായി ഒരുപാട് കോളേജുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും ഉള്ളത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ലോ കോളേജും എഞ്ചിനിയറിംഗ് കോളേജും ഉൾപ്പെടെ ഈ ചുറ്റുവട്ടത്തുള്ള നിരവധി കോളേജ് വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ ഒരു യുവ തലമുറ ഈ മാഫിയകളുടെ കയ്യിൽ അകപ്പെട്ട് നശിച്ചു പോകുന്നുവെന്നത് നമ്മൾ ഗൗരവമായി കാണേണ്ട കാര്യമാണ്. അതിനാൽ നമ്മൾ എസ്.ഐ സുനിലിന്റെ ഭാഗത്ത് നിൽക്കണോ അതോ ഈ മയക്കുമരുന്ന് മാഫിയക്കാരുടെ ഒപ്പം നിൽക്കണോ എന്നുള്ളത് നാമേവരും ചിന്തിക്കുക..

ആ വിഡിയോ കണ്ടാൽ നമുക്ക് മനസ്സിലാകും, അതിൽ ഈ പറഞ്ഞ യുവാക്കൾ ഒരു പോലിസ് കാരന് കൊടുക്കേണ്ട യാതൊരു മര്യാദയും എസ്.ഐ സുനിലിന് കൊടുത്തതായി കാണുന്നില്ല. പകരം SI ക്ക് നേരെ അലമുറയിടുന്നതാണ് നമ്മൾ കണ്ടത്. അതിനാൽ അനീതികൾക്കെതിരേ മുഖം നോക്കാതെ നടപടികൾ എടുക്കുന്ന എസ്.ഐ സുനിലിനോടൊപ്പം നമുക്ക് നിൽക്കാം. വളർന്ന് വരുന്ന പുതുതലമുറ വഴി തെറ്റാതിരിക്കാൻ ഇവരെ പോലുള്ള പോലീസുകാർ നമ്മുടെ നാടിന്റെ ആവശ്യമാണ്.. ആ വിഡിയോ കണ്ട് തറ്റിധരിച്ച ഓരോരുത്തരും സത്യം അറിയട്ടെ.. ഷെയർ ചെയ്യുക പരമാവധി..

#സപ്പോർട്ട്SIസുനിൽ

ബീഗം ആഷാ ഷെറിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button