Latest NewsNewsIndia

ബിസിനസുകാരനെ പ്രലോഭിപ്പിച്ച് വന്‍തുക തട്ടിയെടുത്തു : പ്രമുഖ ചാനലിന്റെ സി ഇ ഒ അറസ്റ്റില്‍

ബിസിനസുകാരനെ പ്രലോഭിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ ചാനല്‍ സി.ഇ.ഒ അറസ്റ്റിലായി. കന്നഡ പ്രദേശിക ചാനലിന്റെ സി ഇ ഒയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കന്നഡ ന്യൂസ്, ഇന്‍ഫോടെയിന്‍മെന്റ് ചാനലായ ജനശ്രീയുടെ സി ഇ ഒയെയാണ് കോറമംഗല പോലീസിന്റെ അറസ്റ്റിലായത്

ഇന്‍ജാസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്ന് കാണിച്ച് ഇന്‍ജാസ് ഗ്രൂപ്പിലെ സുഹൈല്‍ ഷെരീഫ്, മിസ്ബ മുകറം എന്നിവര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ബിസിനസുകാരെ വെച്ച് ചാനല്‍ പ്രോഗ്രാം നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പണം കൈവശപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button