ഹൈദരാബാദ് : ജനങ്ങളെ ഭിന്നിപ്പിക്കാതിരിക്കണമെങ്കിൽ മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡുഅംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു പാകിസ്ഥാൻ സൃഷ്ടിക്കുമെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനാ ശില്പി അംബേദ്കര്‍ എതിരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്താനുള്ള തെലങ്കാനയുടെ നിര്‍ദേശത്തിന് ഭരണഘടനാപരമായി സാധുതയില്ല. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. രാജശേഖര്‍ റെഡ്ഡിയും ചന്ദ്രബാബു നായ്ഡുവും ഇതിന് ശ്രമിച്ചപ്പോൾ ബിജെപി അത് തടയാനാണ് ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ നയമെന്നും വെങ്കയ്യ നായ്ഡു വ്യക്തമാക്കി.
Post Your Comments