
ന്യൂയോര്‍ക്ക് : ഉത്തരകൊറിയക്കെതിരെ അമേരിക്കയുടെ സൈനിക മുന്നറിയിപ്പ് : മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയയും . യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി ഇരു രാജ്യങ്ങളും
അമേരിക്കയുടെ കൈവശമുള്ള 18 വിഭാഗം ആയുധശേഖരത്തിലെ എച്ച്-എച്ച്-60, ജെറ്റുകള്‍, കെ.സി.135 സ്‌ട്രോറ്റോടാങ്കേഴ്‌സ് തുടങ്ങി 18 വിഭാഗങ്ങളുടെ സൈനിക ശക്തി പ്രകടനമാണ് അമേരിക്ക നടത്തിയത്.
അതേസമയം അമേരിക്കയുടെ സൈനിക മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ ആറാമതും ആണവ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നതായി ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു.
അമേരിക്ക ഉത്തര കൊറിയക്കെതിരെ ആഞ്ഞടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങളെ അറിയിച്ചതായും ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു.
Post Your Comments