കാബൂള്‍: അഫ്ഗാനിസ്താന്- പാകിസ്താന് അതിര്‍ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രത്തിലേക്ക് ഏറ്റവും വലിയ ആണവേതര ബോംബ് അമേരിക്ക പ്രയോഗിച്ചു. നങ്ഗാര്ഹര് പ്രവിശ്യയിലുള്ള അഫ്ഗാന് പാക് അതിര്‍ത്തി ജില്ലയായ അചിനില് പ്രാദേശിക സമയം രാത്രി 7.32നായിരുന്നു അമേരിക്ക വ്യോമാക്രമണം നടത്തിയത്. വര്‍ഷിച്ചത് 9525 കിലോഗ്രാം ഭാരം വരുന്ന ജിബിയു-43 ഗണത്തിൽ പെടുന്ന ബോംബുകൾ .
മാസ്സീവ് ഓര്‍ഡനന്‍സ് എയര്‍ബ്ലാസ്റ്റ് ബോംബ് (എംഒഎബി) എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിന് ഏകദേശം പതിനൊന്ന് ടണ്‍ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും. ഇതാദ്യമായാണ് ഇത്രയും ഭാരമേറിയ മാരകമായ ബോംബാക്രണം അമേരിക്ക ഏതെങ്കിലും ലക്ഷ്യത്തിലേക്ക് പ്രയോഗിക്കുന്നത്.
ഭീകരരുടെ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് ആക്രമണം നടത്തിയത്. ആക്രമണ വിവരം അമേരിക്കയും അഫ്ഗാനിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിലെ സൈനിക പിന്മാറ്റം യുഎസ് പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്.
Post Your Comments