
ന്യൂഡൽഹി : മഹിജയ്‌ക്കെതിരായ കേരളപോലീസിന്റെ നടപടിയ്‌ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വം. പോലീസ് തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുന്നതായി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്‌ഡി വ്യക്തമാക്കി. പല വിഷയങ്ങളിലും പോലീസ് സ്വീകരിക്കുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ സിപിഐ എൽഡിഎഫിന് ഒപ്പമാണ്. തർക്കങ്ങൾ സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കണം. തർക്കങ്ങളേക്കുറിച്ച് കേന്ദ്ര നേതാക്കൾ തമ്മിൽ സംസാരിക്കുകയാണ് വേണ്ടത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ ശരിയല്ലെന്നും സുധാകർ റെഡ്‌ഡി ചൂണ്ടിക്കാട്ടി.
നേരത്തെ, ഇടുക്കിയിലെ ഭൂമി കയ്യേറ്റം, ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് നടപടി തുടങ്ങി വിഷയങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. കാനത്തിന്റെ വിമർശനങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച കണ്ണൂരിൽ വാർത്താ സമ്മേളനം വിളിച്ച് മറുപടി നൽകാനിരിക്കെയാണ് സിപിഐ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments