
പട്ന: ട്രെയിൻ നിർത്തിയിട്ടു വേനൽചൂട് അകറ്റാൻ പോയ ഡ്രൈവർ തിരിച്ചുവന്നത് മണിക്കൂറുകൾക്ക് ശേഷം. ബീഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ട്രെയിൻ നിർത്തിയിട്ട് കുളിക്കാനായി പോകുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞും ഡ്രൈവറെ കാണാത്തതിനെ തുടർന്ന് യാത്രക്കാർ ബഹളം വയ്ക്കാൻ തുടങ്ങി. 10:55 നു പോയ ഡ്രൈവർ മണിക്കൂറുകൾ കഴിഞ്ഞും വന്നില്ലെന്ന് യാത്രക്കാർ അധികൃതരോട് പരാതിപ്പെട്ടു.
പച്ച സിഗ്നൽ വന്നിട്ടും വണ്ടി എടുക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാർ വണ്ടിയിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ചു. ഇതേതുടർന്ന് റെയിൽവേ അധികൃതർ ഡ്രൈവർ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന് പറഞ്ഞ് അനൗൺസ് ചെയ്യുകയായിരുന്നു. തുടർന്നും ഡ്രൈവറെ കാണാത്തതിനെ തുടർന്ന് എല്ലാവരും ചേർന്ന് ഡ്രൈവറെ അന്വേഷിച്ച് ഇറങ്ങുകയും കുറെ നേരത്തിനു ശേഷം അയാൾ കുളിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. 10:55 നു പോയ ഡ്രൈവർ തിരിച്ചെത്തിയത് 1:17 നാണ്. ഡ്രൈവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Post Your Comments