Latest NewsNewsIndia

ഭർത്താവായിരുന്നു എനിക്കെല്ലാം; ഭര്‍ത്താവിന്റെ മരണവാർത്ത സധൈര്യം വായിച്ച മാധ്യമപ്രവർത്തക

ദര്‍ഗ്: ഭര്‍ത്താവിന്റെ മരണവാർത്ത സധൈര്യം വായിച്ച സുപ്രീത് കൗര്‍ എന്ന മാധ്യമപ്രവര്‍ത്തക ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സംഭവത്തിന് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇടംപിടിച്ച വാര്‍ത്താ അവതാരകയായ സുപ്രീത് കൗര്‍ ഇതാദ്യമായി പ്രതികരിച്ചു.

ഭർത്താവായിരുന്നു തന്‍റെ ജീവിതത്തിലെ എല്ലാമെല്ലാമെന്ന് കൗർ പറഞ്ഞു. ഞാന്‍ അധികം സംസാരിക്കാത്ത ആളായിരുന്നു. അദ്ദേഹമാണ് ആ രീതിക്ക് മാറ്റം വരുത്തിയത്. എന്‍റെ മാധ്യമപ്രവര്‍ത്തനത്തെ അദ്ദേഹം എപ്പോഴും അഭിനന്ദിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും കൗര്‍ പറഞ്ഞു.

കൗറിന് കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് തന്‍റെ ഭര്‍ത്താവിന്‍റെ മരണ വാര്‍ത്ത വായിക്കേണ്ടി വന്നത്. ഛത്തീസ്ഗഡിലെ ഐ.ബി.സി 24 ചാനലിലെ വാര്‍ത്താ അവതാരകയാണ് കൗര്‍. റോഡപകടത്തിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ടര്‍ കൊണ്ടു വരുമ്പോള്‍ അതില്‍ തന്‍റെ ഭര്‍ത്താവുമുണ്ടെന്ന് കൗര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അതിലൊരാള്‍ തന്‍റെ ഭര്‍ത്താവാണെന്ന് കൗര്‍ വേദനയോടെ തിരിച്ചറിഞ്ഞു. എന്നിട്ടും വാര്‍ത്ത വായിച്ച്‌ പൂര്‍ത്തിയാക്കിയ ശേഷമാണ് കൗര്‍ എഴുന്നേറ്റത്. ബിസിനസുകാരനായ ഗവാഡെയുമായി രണ്ട് വര്‍ഷം മുമ്പായിരുന്നു കൗറിന്‍റെ വിവാഹം. ദമ്പതികള്‍ക്ക് കുട്ടികളില്ല.

shortlink

Post Your Comments


Back to top button