ഇടുക്കി: തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൊമ്പിള ഒരുമൈ സമര നേതാവ് ജി ഗോമതി സിപിഐഎം വിട്ടു. തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നോക്ക ജനങ്ങള്‍ക്ക് കൃഷിഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭമാരംഭിക്കുമെന്ന് ഗോമതി പറഞ്ഞു.
അധികാര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ധാരണയിലാണ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് സിഐടിയുവില്‍ ചേര്‍ന്നത്. എന്നാല്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സിപിഐഎമ്മും സിഐടിയുവും സ്വീകരിക്കുന്നതെന്ന് ഗോമതി ആരോപിക്കുന്നു.
ചെറുകിട-വന്‍കിട കയ്യേറ്റക്കാരെയും തോട്ടം മാനേജ്മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് അവരുടേതെന്നും കുറച്ചുകാലം കൊണ്ട് ബോധ്യപ്പെട്ടതായും ഗോമതി പറഞ്ഞു. കയ്യേറ്റക്കാര്‍ക്കും എസ്റ്റേറ്റ് മാഫിയകള്‍ക്കും നിയമത്തെയും ഭരണ സംവിധാനത്തെയും മറികടക്കാന്‍ സഹായിക്കുന്നതിലാണ് അധികാരം ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും ഗോമതി പറഞ്ഞു.
Post Your Comments