സോള്‍: ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്നും ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ കിം ജോങ് ഉന്‍ ഉത്തരവിറ്റു. ഇതോടെ ലോകരാജ്യങ്ങള്‍ പരിഭ്രാന്തിയിലായി.
ഉത്തര കൊറിയന്‍ ഭരണകൂടം നഗരവാസികളില്‍ 25 ശതമാനം പേരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടതായി റഷ്യന്‍ മാധ്യമമായ ‘പ്രവ്ദ’യാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര കൊറിയ ‘വളരെ വലുതും സുപ്രധാനവുമായ’ നടപടിക്കുള്ള നീക്കത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ലോകം ആശങ്കയിലാണ്ടത്. യുഎസുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കിം ജോങ് ഉന്‍ സൈനിക നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. അതേസമയം, ആറാമത്തെ ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയായി ഉത്തര കൊറിയ തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിനിടെയാണ് ആളുകളെ ഒഴിപ്പിച്ചുള്ള പുതിയ പരീക്ഷണത്തേക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത്.
Post Your Comments