തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ നിലപാടാണ് ഉള്ളതെന്ന് കാനം പറഞ്ഞു. പ്രകാശ് കാരാട്ട് പരസ്യമായി പറഞ്ഞത് കൊണ്ടാണ് താന്‍ പരസ്യമായി മറുപടി പറയുന്നതെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ്യ മുഖ്യമന്ത്രിയുടേയും ഇ.പി ജയരാജന്റെയും എം.എം മണിയുടേയും ചെയ്തികളെയും പ്രസ്താവനകളേയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു.
Post Your Comments