
ദുബായ്•വിമാനത്തില്‍ പരിധിയിലധികം ആളുകള്‍ കയറിയതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് ഏഷ്യന്‍ യാത്രക്കാരനെ ബലംപയോഗിച്ച് പുറത്താക്കിയ സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഈ അവസരം യുണൈറ്റഡ് എയര്‍ലൈന്‍സ് സി.ഇ.ഓയെ ട്രോളനായി എടുത്തിരിക്കുകയാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ്.
കഴിഞ്ഞമാസം യുണൈറ്റഡ് എയര്‍ലൈന്‍സ് നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കാനുള്ള ഉചിതമായ അവസരമായാണ് എമിറേറ്റ്സ് ഇതിനെ കണ്ടത്. ഗള്‍ഫിലെ വിമാനക്കമ്പനികള്‍ വിമാനക്കമ്പനികള്‍ അല്ലെന്നായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് സി.ഇ.ഓ ഓസ്കാര്‍ മുനോസ് മാര്‍ച്ചില്‍ പറഞ്ഞത്.
ട്വിറ്ററില്‍ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് എമിറേറ്റ്സ് ഇതിന് മറുപടി പറയുന്നത്. സൗഹാര്‍ദ്ദപരമായ ആകാശങ്ങളില്‍ യഥാര്‍ത്ഥ എയര്‍ലൈനില്‍ പറക്കൂ എന്നാണ് വീഡിയോയോടൊപ്പം എമിറേറ്റ്സ് കുറിച്ചിരിക്കുന്നത്.
Fly the friendly skies with a real airline. pic.twitter.com/wE5C5n6Lvn
— Emirates airline (@emirates) April 11, 2017
Post Your Comments