മുംബൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെയും മന്ത്രിസഭയിലെ ചില മന്ത്രിമാരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടു.
ഡിഎംകെ നേതാക്കളായ ആർഎസ്. ഭാരതി, ടി.കെ.എസ്. എൽഗോവൻ, തിരുച്ചി എൻ. ശിവ എന്നിവരാണ് ഗവർണറുമായി കൂട്ടിക്കാഴ്ച നടത്തിയത്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും മറ്റു ചില മന്ത്രിമാരെയും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം,
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി സി. വിജയ്ഭാസ്കറിനെ ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധനകളും നടത്തിയിരുന്നു.
Post Your Comments