
മുംബൈ – നിസാമുദീന്‍ – എറണാകുളം മംഗള എക്‌സ്പ്രസില്‍ ഭക്ഷണമാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതിനു പിന്നാലെ റെയില്‍വേയുടെ അടിയന്തര ഇടപെടല്‍.
എസി കോച്ചില്‍ ഭക്ഷണമാലിന്യങ്ങള്‍ കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ ശുചിമുറിക്കു മുന്നിലാണു യാത്രക്കാര്‍ ഭക്ഷണമാലിന്യങ്ങള്‍ ഇട്ടത്. ഇതുമൂലം ശുചിമുറിയിലേക്കോ അടുത്ത കോച്ചിലേക്കോ പോകാനാവാത്ത സ്ഥിതിയായി. ഇവ നീക്കംചെയ്യാന്‍ ജീവനക്കാരുമില്ലായിരുന്നു.
പന്‍വേലില്‍നിന്ന് എറണാകുളത്തേക്കു യാത്രചെയ്യുകയായിരുന്ന മനോരമ മുംബൈ ഫൊട്ടോഗ്രഫര്‍ വിഷ്ണു വി.നായര്‍ ഈ വിവരം ചിത്രങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
മലയാള മനോരമയിലെയും മനോരമ ന്യൂസ് ചാനലിലെയും രണ്ടു സഹപ്രവര്‍ത്തകര്‍ ഇതു ട്വിറ്ററിലൂടെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ട്വീറ്റിനോടു പ്രതികരിച്ച റെയില്‍വേ മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും അതിവേഗ പ്രശ്‌നപരിഹാരം ഉറപ്പുനല്‍കുകയും ചെയ്തു. ട്രെയിന്‍ രത്‌നഗിരിയിലെത്തിയപ്പോള്‍ ശുചീകരണ ജീവനക്കാരെത്തി കോച്ച് വൃത്തിയാക്കി.
Post Your Comments