കൊച്ചി: ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് qatarairways.com/in എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ ഓഫര്‍ ഏപ്രില്‍ 30 വരെ നീട്ടി. ഗള്‍ഫ് നാടുകളിലെ വേനലവധിയെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് ആനുകൂല്യങ്ങളുമായി രംഗത്തെത്തിയത്.
ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോഴും സീറ്റുകള്‍ അപ്ഗ്രേഡ് ചെയ്യുമ്പോഴും പ്രത്യേക നിരക്കുകള്‍ ലഭ്യമാകും. ലോകമെങ്ങും 150 ബിസിനസ്, വിനോദ യാത്രാ ലക്ഷ്യങ്ങളിലേക്ക് ആകര്‍ഷകമായ യാത്രാനിരക്കുകള്‍ക്കൊപ്പം ഇന്ത്യ അടിസ്ഥാനമായുള്ള പോയിന്റ്സ് & മൈല്‍സ് തത്പരര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ ബോണസ് ക്യൂമൈല്‍സ് ലഭിക്കുന്നതിനും യാത്രയ്ക്കുമുമ്പ് ചെക്ക്ഇന്‍ പൂര്‍ത്തിയാക്കുന്നതിനും അവസരമുണ്ട്.
യാത്രക്കാര്‍ ആദ്യമായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുമ്പോള്‍ 2000 ബോണസ് ക്യൂമൈല്‍സ് ലഭിക്കും. തുടര്‍ന്നുള്ള ഓരോ ഓണ്‍ലൈന്‍ ബുക്കിംഗിനും 500 ബോണസ് ക്യൂമൈല്‍സ് അധികമായി ലഭിക്കും. ഇതിലൂടെ ഖത്തര്‍ എയര്‍വേയ്സില്‍ അല്ലെങ്കില്‍ സഹ എയര്‍ലൈനില്‍ യാത്ര ചെയ്യുമ്പോള്‍ ആനുകൂല്യങ്ങള്‍ക്കായി റിഡീം ചെയ്യുന്നതിന് അവസരം ലഭിക്കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് യാത്രാതീയതികളില്‍ മാറ്റം വരുത്തുമ്പോള്‍ ഫീ ഇളവ്, അധിക ബാഗേജിന് 20 ശതമാനം ഇളവ് തുടങ്ങിയ സൗകര്യങ്ങള്‍ സ്വന്തമാക്കാം.
പ്രചാരണ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകമായി ബിസിനസ് ക്ലാസ് നിരക്കിന് 15 ശതമാനവും എക്കണോമി ക്ലാസ് നിരക്കിന് 10 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്, ഇന്ത്യയുടെ സീനിയര്‍ മാനേജര്‍ നവീന്‍ ചൗള പറഞ്ഞു. 35 പ്രമുഖ അന്താരാഷ്ട്ര, പൊതുമേഖലാ ബാങ്കുകളുടെ ശൃംഖലാ സൗകര്യം, 98ലധികം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സര്‍വീസുകള്‍ എന്നിവയിലൂടെ അനായാസമായി ബുക്കിംഗ് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments