മൊഗാദിഷു: തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. വടക്കുകിഴക്കൻ സോമാലിയയിലെ പുന്‍റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ അൽ കൗശർ എന്ന ഇന്ത്യൻ ചരക്കുകപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. എന്നാൽ ചരക്കുകപ്പലിലുണ്ടായിരുന്ന 11 പേരിൽ ഒമ്പതു പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ഗൽകായോ മേയർ ഹിർസി ബാരെ അറിയിച്ചു. ദുബായിൽ നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു പോകുകയായിരുന്ന കപ്പൽ ഈ മാസം ആദ്യമാണ്കൊള്ളക്കാർ തട്ടിയെടുത്തത്.
Post Your Comments