മറയൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പഴനി മുരുകൻ ക്ഷേത്രത്തിൽ ഇനി മുതൽ കാണിക്കയിടാൻ സ്വൈപ്പിങ് മെഷീനും ഉപയോഗിക്കാം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പൈങ്കുനി ഉത്രത്തോട് അനുബന്ധിച്ചാണ് സ്വൈപ്പിങ് മെഷീനുകൾ സ്ഥാപിച്ചത്. ക്ഷേത്രത്തിന് പടിഞ്ഞാറ് തുലാഭാര വഴിപാട് നടത്തുന്ന ഭാഗത്താണ് എടിഎം കൗണ്ടറുകൾ പോലെയുള്ള ശീതീകരിച്ച ഗ്ലാസ് മുറി സ്ഥാപിച്ചിരിക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നിക്ഷേപിക്കുന്ന തുക ദേവസ്വത്തിന്റെ അക്കൗണ്ടിൽ എത്തും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
Post Your Comments