KeralaLatest News

മഹിജയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ല

തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയേയും (45) ശ്രീജിത്തിനേയും (35) ഭേദമായതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. മൂന്നുമാസമായി ഖര ആഹാരം കഴിക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ മഹിജയ്ക്കുണ്ട്. അന്നുമുതലേ ദ്രാവക രൂപത്തിലുള്ള ആഹാരമായിരുന്നു മഹിജ കഴിച്ചിരുന്നത്. കുറച്ച് ദിവസമായി നിരാഹാരത്തിലായിരുന്നതിനാല്‍ അതിന്റെ ബുദ്ധിമുട്ടുകളും മഹിജയ്ക്കുണ്ട്. അതിനാല്‍ പൂര്‍ണമായി ഭേദമായതിന് ശേഷമായിരിക്കും മഹിജയെ ഡിസ്ചാര്‍ജ് ചെയ്യുക.

ആഹാരം കഴിക്കാതിരുന്നതിനാലുള്ള ബുദ്ധിമുട്ടുകള്‍ ശ്രീജിത്തിനുമുണ്ട്. അതിനാല്‍ ശ്രീജിത്തിനേയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇരുവരും ഇപ്പോള്‍ ആഹാരം കഴിക്കുന്നതിനാല്‍ ഡ്രിപ്പ് നല്‍കുന്നത് ഘട്ടം ഘട്ടമായി ഒഴിവാക്കും.

ഇവരുടെ വിദഗ്ധ ചികിത്സിയ്ക്കായി കഴിഞ്ഞ ദിവസം പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പാനലിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button