കൊല്‍ക്കത്ത : യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു. ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് ബംഗാളിലെ പുരൂലിയ ജില്ലയിലെ ബരാബസാറിലാണ്. കാളി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയായിരുന്ന 55 കാരിയായ ഫുലി മഹാതോയെ ഇളയ മകന് നാരായണന് മഹാതോ(35)യാണ് തലയറുത്ത് കൊന്നത്. കാളീദേവിയുടെ വിഗ്രഹത്തിന് മുന്നില്‍ വെച്ച് യുവാവ് സ്വന്തം അമ്മയുടെ തലയറുത്തത്. ദേവിയെ പ്രീതിപ്പെടുത്താനാണ് താനിത് ചെയ്തതെന്നാണ് വിശദമായ ചോദ്യം ചെയ്യലില്‍ യുവാവ് പോലീസിനോട് പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിലാണ് കൃത്യം കൊലപാതകം താന്‍ തന്നെയാണ് നടത്തിയതെന്ന് നാരായണന് കുറ്റസമ്മതം നടത്തിയത്. കാളീ ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്ക വേണ്ടി അമ്മയുടെ തലയറുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് നാരായണന് പോലീസിനോട് പറഞ്ഞത്. മൃഗബലിക്കുപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് തലയറുത്തത്.
കൃത്യം നടത്തിയ ഉടനെ നാരായണന് ജ്യേഷ്ഠന്റെ വസതിയിലേക്ക് രക്തത്തില്‍ മുങ്ങിയ ആയുധവുമേന്തി പോയി. കാളിദേവിയുടെ മുന്നില്‍ വെച്ച് അമ്മ സ്വയം തലയറുത്ത് ജീവത്യാഗം ചെയ്തെന്നാണ് ജ്യേഷ്ഠനോട് നാരായണന് ആദ്യം പറഞ്ഞത്. രക്തത്തില്‍ കുളിച്ച കിടന്ന അമ്മയുടെ തല നേരിട്ട കണ്ട മൂത്ത മകന് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. സംശയം തോന്നിയ പോലീസ് നാരായണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാരായണന് വീട്ടില്‍ ദുര്‍മന്ത്രവാദം ചെയ്യാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments