പി.ഗോപാല കൃഷ്ണൻ
കോൺഗ്രസ്സിന്റെ അഴിമതിയിൽ മുങ്ങിയ ഭരണ വ്യവസഥിതി നാട്ടിൽ നിലനിന്നിരുന്ന സാഹചര്യത്തിൽ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഉടലെടുത്ത് ഭരണത്തിൽ എത്തിയ പ്രസ്ഥാനമാണ് ശ്രീ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ഡൽഹി ഭരണം പിടിച്ചടക്കുകയുമുണ്ടായി . ഒരർത്ഥത്തിൽ വിലയിരുത്തിയാൽ തകർന്നടിഞ്ഞ കോൺഗ്രസ്സ് രാജ്യത്താകമാനം വളർന്ന് കൊണ്ടിരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ ഒറ്റപ്പെടുത്തുക ലക്ഷ്യത്തോടെ തങ്ങളുടെ സംസ്ഥാന അധ്യക്ഷൻ അജയ് മാക്കൻ അടക്കമുള്ളവരെ പരാജയപ്പെടുത്തി കൊണ്ടുള്ള വോട്ടു മറിക്കലിലൂടെ .70 ൽ 67 ആം ആദ്മി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് ഡൽഹി നിയമസഭയിൽ എത്തിച്ചു.കേന്ദ്ര നേതൃത്വത്തിന്റെ ഈ രഹസ്യ അജണ്ടയിൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീമതി ഷീലാ ദിക്ഷിതിനു വരെ അമർഷമുണ്ടായിരുന്നുവെന്നാണ് പിന്നാപ്പുറം സംസാരം. എന്തായാലും ആം ആദ്മിയെ ഈ നിലയിലേക്ക് വളർത്തിയ കോൺഗ്രസ്സിനും അവരുടെ ധാർഷ്ട്യതയോടെയുള്ള പോക്കിൽ അമർഷം.
അഴിമതി വിരുദ്ധ പ്രതിച്ഛായയിൽ മുഖ്യമന്ത്രി പദമേറ്റെടുത്ത ശ്രീ അരവിന്ദ് കെജ്‌രിവാൾ തന്റെ നിയമസഭയിലേക്കുള്ള കന്നിയാത്ര പോലും ജനങ്ങൾക്കിടയിൽ ഇരുന്ന് മെട്രോ ട്രെയിൽ ആയിരുന്നു. അന്നദ്ദേഹം ഒരു ശ്രദ്ധേയമായൊരു പ്രസ്താവന നടത്തുന്നു അതായത് ജനങ്ങളുടെ നികുതിവരുമാനം എത്തുന്ന ഖജനാവിൽ നിന്നും ഒരു ചില്ലി കാശ് പോലും തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കില്ല എന്ന് . എന്നാൽ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം ചെയ്തത് താമസിക്കേണ്ടുന്ന ഇരുപത്തഞ്ചിൽ പരം എ.സി.യും മറ്റും ഫിറ്റ് ചെയ്ത് ബംഗ്ളാവ് മോഡി കൂട്ടുകയായിരുന്നു. പിന്നീട് തന്റെയും സഹപ്രവർത്തകരുടെയും ശമ്പളം മൂൻനിരട്ടിയായി വർദ്ദിപ്പിച്ചു കൊണ്ട് ഏകപക്ഷീയമായി ഉത്തരവിറക്കി.
പല മാർഗ്ഗങ്ങളിലൂടെയും വരുമാനം ഉറപ്പായപ്പോൾ കുറച്ചു വ്യക്തിപരമെങ്കിലും സർക്കാർ സർവ്വീസിൽ ഉന്നത ഉദ്യോഗസ്ഥ ആയിരുന്ന സഹധർമ്മിണിയെ രാജിവപ്പിച്ചു. ഇന്ന് എങ്ങനെയോ ഡൽഹിയിലെ തന്നെ പ്രമുഖ ധനികരിൽ ഒരാളായി മാറിയിരിക്കുന്നു അഴിമതി വിരുദ്ധനായി രംഗപ്രവേശം ചെയ്ത ശ്രീ അരവിന്ദ് കെജ്‌രിവാൾ .
പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നാൾക്കുനാൾ പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ് ആം ആദ്മി പാർട്ടിയും അധിപൻ ശ്രീ അരവിന്ദ് കെജ്‌രിവാളും. അഴിമതിയും സ്ത്രീ പീഡന കേസുകളുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ പല സഹയാത്രികരും കൊഴിഞ്ഞു പോയിരിക്കുന്നു . ഖജനാവിലെ ഒരു ചില്ലി കാശ് പോലും തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയ്ക്കില്ലെന്ന ജനങ്ങൾക്ക് കൊടുത്ത ഉറപ്പ് കാറ്റിൽ പറത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങളും പിന്നീട് ജനങ്ങൾ കണ്ടതും. കേന്ദ്രമന്ത്രി ശ്രീ അരുൺ ജെയ്റ്റ്‌ലി നൽകിയ മാനനഷ്ട കേസിൽ തനിക്കായി കോടതിയിൽ ഹാജരായ വിഖ്യാത അഭിഭാഷകൻ ശ്രീ രാംജഠ് മലാനിയുടെ ഇതുവരെയുള്ള ഫീസിനത്തിലെ നാല് കോടിയോളം വരുന്ന ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്നും കൊടുക്കുവാൻ ഉത്തരവിട്ട് അഴിമതി വിരുദ്ധൻ ശ്രീ അരവിന്ദ് കെജ്‌രിവാൾ ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. എൽ.ജി. ഇടപെട്ട് ആ തുക തിരിച്ചടക്കുവാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയെന്നതും നാണക്കേടിന്റെ മറ്റൊരു മുഖം. ആയതു കെട്ടടങ്ങുന്നതിനു മുൻപ് തന്നെ ഇതാ മറ്റൊരു വിവാദപരമായ അദ്ദ്ദേഹത്തിന്റെ തീരുമാനം അതായത് തന്റെ പാർട്ടി ആസ്ഥാനം നിർമ്മിക്കുവാൻ സർക്കാർ ഭൂമി ഏകപക്ഷീയമായി തന്നെ പാർട്ടിക്ക് എഴുതി നൽകി. അന്യായമായ ഈ നടപടിയും എൽ.ജി.ഇടപെട്ട് റദ്ദാക്കിയിരുന്നു എന്നതും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പൊയ്‌മുഖം കൂടുതൽ വികൃതമായിരിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു .
ഇപ്പോഴിതാ മറ്റൊരു പ്രമാദമായ വിവാദം കൂടി അദ്ദേഹത്തെ ചുറ്റിപറ്റി ഉടലെടുത്തിരുന്നു. അതായത് കഴിഞ്ഞ ഫെബ്രുവരിയിൽ വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചക്ക് ബില്ല് പ്രകാരം 12000 /- രൂപ വിലയുള്ള താലി അതായത് ശാപ്പാട് വിളമ്പിയെന്ന് കാണിച്ച് ഖജനാവിന് നഷ്ടം വരുത്തിയിരിക്കുന്നു. ഡാബയിലെ പത്തു രൂപയുടെ ശാപ്പാട് മുതൽ ആയിരവും രാണ്ടായിരവും വിലമതിക്കുന്ന പഞ്ചനക്ഷത്ര ശാപ്പാടുകളും യഥേഷ്ടം ലഭിക്കുന്ന ഡൽഹിയിൽ ഒരു താലിക്ക് 12000 /- രൂപ എന്നത് ഏവരേയും ഞെട്ടിച്ചിരുന്നു. അതും ഒരു നേരത്തെ ആഹാരത്തിനു പോലും വഹയില്ലാത്ത പട്ടിണി പാവങ്ങളായ ചേരിനിവാസികൾ യഥേഷ്ടമുള്ള ഡൽഹിയിൽ . രാഷ്ട്രീയ പരിജ്ഞാനമില്ലായ്മയുടെ കുറവ് കൊണ്ടോ അതോ ആദ്യമായി അധികാരത്തിലെത്തിയ ധാർഷ്ട്യമോ എന്നറിയില്ല അദ്ദേഹത്തിന്റെ ആരേയും കൂസാത്ത ഇത്തരം ഏകാധിപത്യ ഭരണരീതികൾ ജനങ്ങളേയും അദ്ദേഹത്തിൽ നിന്നും ഏറെ അകറ്റിയിരിക്കുന്നു എന്നതാണ് വാസ്തവം.
ഈ ഘട്ടത്തിൽ തന്റെ വളർച്ച കാരണമായി ഭവിച്ച ശ്രീ അണ്ണാ അസാരെയും അദ്ദേഹത്തെ കൈവിടുന്നു വെന്നാണ് ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ച ആം ആദ്മി പാർട്ടിയും ശ്രീ കേജ്‌രിവാളും തികച്ചും നിരാശാജനമെന്നാണ് അണ്ണാ അസാരെയുടെ ഇന്നലെ വന്ന പ്രസ്താവന. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുകളിലാണ് താനെന്ന വിലയിരുത്തലാണ് ശ്രീ അരവിന്ദ് കേജ്‌രിവാളിന്റെ പ്രവർത്തന രീതികൾ കണ്ടാൽ അദ്ദേഹത്തിനുള്ളതെന്ന് ആർക്കും തോന്നി പോകും. ഈ മനോഗതിയിലൂടെ ഒരു ജനാതിപത്യ രാജ്യത്ത് അദ്ദേഹത്തിനോ പാർട്ടിക്കോ കാര്യമായ വളർച്ചാ വാരുകാലങ്ങളിൽ പ്രതീക്ഷിക്കുവാനും ആകില്ല.
Post Your Comments