ദുബായ്• ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 23, ഞായറാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. യു.എ.ഇ സര്‍ക്കാര്‍ മനുഷ്യവിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി ആകാശ മാര്‍ഗം നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്ര വല്‍ മിറാജ് .ഇതിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്രാ (രാത്രി പ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിറാജ് (ആകാശാരോഹണം) എന്നും പറയപ്പെടുന്നു. അൽ ഇസ്രാ വ അൽ മിഅറാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നതാണ് വിശ്വാസം.
Post Your Comments