NewsInternational

സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ദമ്പതികൾ: ഒരു പോസ്റ്റിന് വാങ്ങുന്നത് അഞ്ചരലക്ഷം രൂപ വരെ

സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ദമ്പതികൾ ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജോലിയുപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയതിന്റെ ഫലമായാണ് ഇപ്പോൾ 26കാരനായ ജാക്ക് മോറിസും 24കാരിയായ കാമുകി ലൗറന്‍ ബുള്ളെനും പണം സമ്പാദിക്കുന്നത്. യാത്ര അഭിനിവേശമായ ഇരുവരും 2016ല്‍ ഫിജിയില്‍ വെച്ച് കണ്ടുമുട്ടിയശേഷം ഇനി ഒരുമിച്ച് ലോകം ചുറ്റാം എന്ന് തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് മൂന്നു ദശലക്ഷം ഫോളോവേഴ്‌സുമായി ഇവര്‍ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളായി മാറി. യാത്രകളുടെ അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇവർ പങ്ക് വെക്കുന്നുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക് വെളിപ്പെടുത്തിയത് 20,000 രൂപയ്ക്ക് താഴെയുള്ള ഒരു സ്‌പോണ്‍സേഡ് ഫോട്ടോയും തങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യില്ല എന്നാണ്. ഒരൊറ്റ പോസ്റ്റിന് അഞ്ചര ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട് ജാക്ക്. ഇവരുടെ ട്രിപ്പുകള്‍ എല്ലാം കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം ബോണസാണ്. ഡു യു ട്രാവല്‍ എന്ന ബ്ലോഗും ജാക്കിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button