Latest NewsIndiaNews

200 രൂപ നോട്ട്; സുപ്രധാന അറിയിപ്പുമായി മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥൻ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതുതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്. 200 രൂപ നോട്ടുകൾ ബാങ്ക് കൗണ്ടറുകൾ വഴി മാത്രമായിരിക്കും വിതരണം ചെയ്യുക. മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചത്.

200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത് മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ്. നോട്ടുകള്‍ ഈ വര്‍ഷം ജൂണോടെ അച്ചടിച്ച് തുടങ്ങും. ഇന്ത്യയിലെ 2220,000 എടിഎം മെഷീനുകളില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യുന്നതില്‍ കാലതാമസം വരുമെന്നത്‌ കൊണ്ടാണ് തുടക്കത്തില്‍ ഇത് ബാങ്ക് ബ്രാഞ്ചുകള്‍ വഴി മാത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

നേരത്തെ 2000 രൂപ നോട്ടുകള്‍ ഇറങ്ങിയ സമയത്തും തുടക്കത്തില്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതിന് സാധിച്ചിരുന്നില്ല. 100,500 രൂപ നോട്ടുകള്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന് മൂല്യമുള്ള 2000 രൂപ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളൂ. ഇത് ചില്ലറക്ഷാമം ഇപ്പോഴും തുടരുന്നതിന് കാരണമാക്കിയിരുന്നു. 1000 രൂപ നോട്ടുകള്‍ പുറത്തിറങ്ങുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പുറത്തിറക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button