ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കെജ്രിവാള് ധാര്‍മ്മിക ഉത്തരവാദിത്വം മറന്നുവെന്നാണ് ഹസാരെയുടെ വിമര്‍ശനം.
കെജ്രിവാള് അധികാര ദുര്‍വിനയോഗം നടത്തിയെന്ന് വികെ ഷുങ്ഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷുങ്ഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാര്യങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ഹസാരെ പറയുന്നു. അഴിമതിക്കെതിരെ പോരാടിയവരാണ് താനും കെജ്രിവാളും. അന്ന് കെജ്രിവാള് സ്വീകരിച്ച നയം മറ്റൊന്നായിരുന്നു. ഇന്ന് അതില്ലെന്നും ഹസാരെ പറയുന്നു.
അദ്ദേഹത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ നിയമവ്യവസ്ഥകളെ നിന്ദിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ താന്‍ ശക്തമായി വിമര്‍ശിക്കുന്നു. താന്‍ ഇനി ഒരിക്കിലും കെജ്രിവാളിനെ പിന്തുണയ്ക്കുകയില്ലെന്നും അദ്ദേഹം തന്റെ പ്രതീക്ഷകളെയാണ് തച്ചുടച്ചതെന്നും ഹസാരെ കുറ്റപ്പെടുത്തി.
കെജ്രിവാളിന് പലതും സാധിക്കുമെന്ന് താന്‍ വിശ്വസിച്ചിരുന്നു. മികച്ച വിദ്യാഭ്യാസമുള്ള ആളാണ് കെജ്രിവാള്. ആ പ്രതീക്ഷയൊക്കെ കളഞ്ഞെന്നും ഹസാരെ ചൂണ്ടിക്കാട്ടി.
Post Your Comments