ന്യൂഡല്‍ഹി : എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളെയാണ് കേന്ദ്രം വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചത്. കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയെയാണ് വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പട്ട ഒരോ കുടുംബത്തിനും 50 ദിവസത്തെ അധിക ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുക ഏപ്രില്‍ മാസത്തില്‍ തന്നെ ലഭിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 ദിവസമാണ് നിലവില്‍ തൊഴില്‍ ലഭിക്കുന്നത്. വരള്‍ച്ച നേരിടുന്നതിനായി 24,000 കോടി രൂപയും ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്.
Post Your Comments