പത്തനംതിട്ട: ഏനാത്തിൽ ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി.ഇനി ഏതാനും ദിവസങ്ങള്‍ക്കകം ചെറിയ വാഹനങ്ങള്‍ ബെയ്ലി പാലം വഴി കടന്നുപോകാൻ സാധിക്കും. പത്തനംതിട്ട ജില്ലക്കാരനായ മേജര്‍ അനുഷ് കോശിയെയാണ് പാലം നിര്‍മ്മാണത്തിനായി കരസേന നിയോഗിച്ചത്. പാലത്തിന്റെ നിര്‍മ്മാണം ഇന്നലെ വൈകിട്ട് 5 മണിയോടു കൂടിയാണ് പൂർത്തിയായത്.
കരസേനയുടെ ആദ്യ വാഹനം നാട്ടുകാരുടെ സാന്നിധ്യത്തിൽ പരീക്ഷണ ഓട്ടം നടത്തി. വരും ദിവസങ്ങളില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments