തിരുവനന്തപുരം: മന്ത്രിക്കെതിരെ ഫോണ്‍കെണി നടത്തിയ കേസില്‍ അറസ്റ്റിലായ ചാനല്‍ മേധാവി ഉള്‍പ്പെടെ അഞ്ചുപേര്‍ ജയിലിലേക്ക്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തത്.
അട്ടക്കുളങ്ങര സബ്ജയിലിലേക്ക് പ്രതികളെ മാറ്റി. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അജിത്ത് കുമാറിനെ കൂടാതെ ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മൊഹമ്മദ്, എംബി സന്തോഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് ഐടി ആക്ടിലെ പ്രധാന വകുപ്പുകളനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments